പാലക്കാട്: ജില്ലാ സാക്ഷരതാമിഷന്റെ നേതൃത്വത്തില് സാക്ഷരതാവാരാചരണത്തിന്റെ ഭാഗമായി അട്ടപ്പാടി നക്കുപ്പതി ഊരില് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ പി സി നീതു സര്ട്ടിഫിക്കറ്റ് വിതരണം നടത്തി. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം വിജയന് മാസ്റ്റര് മുഖ്യ പ്രഭാഷണം നടത്തി.
ഹയര്സെക്കന്ററി തുല്യത പരീക്ഷയില് വിജയം നേടിയ മുരുകി, എന് ബിന്ദു എന്നിവരെ ജില്ലാ കോര്ഡിനേറ്റര് ഡോ. മനോജ് സെബാസ്റ്റ്യന് അനുമോദിച്ചു. വാര്ഡ് മെമ്പര് സെന്തില്കുമാര്, അസി. കോര്ഡിനേറ്റര് പി വി പാര്വ്വതി എന്നിവര് സംസാരിച്ചു.