പാലക്കാട്: ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില് സെപ്റ്റംബര് എട്ടിന് ആരംഭിച്ച സാക്ഷരതാ വാരാചരണത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് ഹാളില് നടത്തിയ പ്രഭാഷണ പരിപാടിയും വികസന വിദ്യാകേന്ദ്രങ്ങള്ക്കുള്ള കമ്പ്യൂട്ടര്, പ്രിന്റര് വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള് ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്ഡിംഗ് ചെയര്മാന് പി.കെ. സുധാകരന് മാസ്റ്റര് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. രാമന്കുട്ടി സാക്ഷരത സന്ദേശം നല്കി. ജനകീയാസൂത്രണവും തുടര് വിദ്യാഭ്യാസ പദ്ധതികളും എന്ന വിഷയത്തില് പി. കെ. സുധാകരന് മാസ്റ്റര് പ്രഭാഷണം നടത്തി.
ഹയര് സെക്കന്ഡറി തുല്യത പരീക്ഷയില് മുഴുവന് വിഷയങ്ങളിലും എ പ്ലസ് നേടിയവര്ക്കും സാക്ഷരതാ മിഷനില് നിന്നും വിരമിച്ച പ്രേരകിന് അനുമോദനവും നല്കി. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ ഷഹല ഷെറിനെയും പ്രേരക് ശ്രീമതി രാധ സി യെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അനുമോദിച്ചു.
ജില്ലാ പഞ്ചായത്തംഗം രജനി, കോഴ്‌സ് കണ്വീനര് ഡോ. പി. സി ഏലിയാമ്മ, ഒ.വി. വിജയന് മാസ്റ്റര് ജില്ലാ കോര്ഡിനേറ്റര് ഡോ. മനോജ് സെബാസ്റ്റ്യന്, അസി. കോര്ഡിനേറ്റര് പാര്വ്വതി പി.വി നന്ദി എന്നിവര് സംസാരിച്ചു.