പാലക്കാട്: മലമ്പുഴ ഡാമിന്റെ പെന്സ്റ്റോക്ക് പൈപ്പ് വഴി കെഎസ്ഇബിയുടെ മെക്കാനിക്കല് ട്രയല് റണ് നടത്തുന്നതിനായി സെപ്റ്റംബര് 17 ന് രാവിലെ 10.30 മുതല് 4 മണിക്കൂര് നേരത്തേക്ക് വെള്ളം തുറന്നു വിടുമെന്ന് എക്‌സിക്യൂട്ടീവ് എന്ജിനീയര് അറിയിച്ചു. ഡാമിന്റെ താഴെ ഭാഗത്തുള്ള ഭാരതപുഴയുടെ തീരത്തുള്ളവര് ജാഗ്രത പാലിക്കേണ്ടതാണ്.