ആലപ്പുഴ: വേമ്പനാട് കായല്‍ സംരക്ഷണ പദ്ധതിയുടെ ഭാഗമായി പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ആക്ഷന്‍ പ്ലാന്‍ രൂപീകരണ യോഗം ഫിഷറീസ് മന്ത്രി സജി ചെറിയാന് ഉദ്ഘാടനം ചെയ്തു. പട്ടണക്കാട് ബ്ലോക്ക് പരിധിയിലെ വെള്ളക്കെട്ട് പരിഹാരം, വേമ്പനാട് കായല്‍ സംരക്ഷണം എന്നിവയ്ക്കായി വാര്‍ഡ് തലത്തില്‍ സംഘാടകസമിതി രൂപീകരിച്ച് പ്രവര്‍ത്തിക്കാന്‍ യോഗം തീരുമാനിച്ചു.
യോഗത്തില്‍ ദലീമ ജോജോ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. അഡ്വ. എ.എം. ആരിഫ് എം.പി. മുഖ്യപ്രഭാഷണം നടത്തി. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ഷാജി, വൈസ് പ്രസിഡന്റ് ആര്. ജീവന്, അരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി, ജില്ലാ പഞ്ചായത്ത് അംഗം സജിമോള്‍ ഫ്രാന്‍സിസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഡി. പ്രകാശന്, എസ്.വി. ബാബു, ജയാ പ്രതാപന്, മേരി ടെല്‍ഷ്യ, അരൂര്‍ ഗ്രാമപഞ്ചായത്ത് അംഗം ബി.കെ. ഉദയകുമാര്‍, പട്ടണക്കാട് ബി.ഡി.ഒ. ഫ്ലവിഷ് ലാല്‍ എന്നിവരും മത്സ്യ കര്‍ഷക തൊഴിലാളികളും യോഗത്തില്‍ പങ്കെടുത്തു.