മലപ്പുറം :തവനൂരിലെ ഗവ.ചില്‍ഡ്രന്‍സ് ഹോമിലേക്കും വുമണ്‍ ആന്‍ഡ് ചില്‍ഡ്രന്‍സ് ഹോമിലേക്കും കോവിഡ് കെയര്‍ കിറ്റ് വിതരണം ചെയ്തു. ഓക്സിമീറ്റര്‍, നെബുലൈസര്‍, വപോറയ്സര്, പി.പി.ഇകിറ്റ്, തേര്‍മോമീറ്റര്‍, മാസ്ക്, ഗ്ലൗ, സാനിറ്റൈസര്‍, ഓക്സിജന്‍ കോന്സെന്ട്രേറ്റര് എന്നിവയാണ് കിറ്റില്‍ നല്‍കിയത്. വനിതാ ശിശു വികസന വകുപ്പ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റും കൈലാഷ് സത്യാര്‍ത്തി ചില്‍ഡ്രന്‍സ് ഫൗണ്ടേഷനും സംയുക്തമായിട്ടാണ് തവനൂര്‍ ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ കോവിഡ് കിറ്റ് വിതരണം ചെയ്തത്.
ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പ്രിന്‍സിപ്പല്‍ മജിസ്ട്രേറ്റ് പി. സുഷമ, ബോര്‍ഡ് അംഗം ഹാരിസ് പഞ്ചിലി, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഗീതാഞ്ജലി, സ്ഥാപന സൂപ്രണ്ട് ബിനു ജോണ്‍, കൈലാഷ് സത്യാര്‍ഥി ചില്‍ഡ്രന്‍സ് ഫൗണ്ടേഷന് കേരള സ്റ്റൈറ്റ് കോര്‍ഡിനേറ്റര്‍ കെ. പ്രസ്റിന്, പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ.കെ മുഹമ്മദ് സാലിഹ്, പ്രൊബേഷന്‍ ഓഫീസര്‍ പി. ഫവാസ്, സ്ഥാപന കൗണ്‍സിലര്‍ പി.ടി ശിഹാബുദ്ധീന്‍, സോഷ്യല്‍ വര്‍ക്കര്‍ രേഷ്മ എന്നിവര്‍ പങ്കെടുത്തു
