കൊച്ചി നഗരസഭയിലെ കേന്ദ്രവിഷ്‌കൃത പദ്ധതികള്‍ 
വേഗത്തിലാക്കാന്‍ പ്രതേ്യകയോഗം ചേരും
കൊച്ചി: വിവിധ കേന്ദ്ര-സംസ്ഥാന പദ്ധതികള്‍ ഫലപ്രദമായി ഏകോപിപ്പിച്ച് ഭവന നിര്‍മ്മാണ പദ്ധതികള്‍ പൂര്‍ത്തിയാക്കണമെന്ന്  കെ വി തോമസ് എംപി. എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ്ഹൗസില്‍ \ടന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ജില്ലാ വികസന കോഡിനേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി (ദിശ) യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ ഭവനപദ്ധതികള്‍ ഫലപ്രദമായി ക്രോഡീകരിച്ച,് പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമൂഹ്യപ്രതിബദ്ധതാഫണ്ട്  ഉള്‍പ്പെടുത്തി യുദ്ധകാലാടിസ്ഥാനത്തില്‍ ഭവനരഹിതര്‍ക്ക് വീടുകള്‍ \ിര്‍മിക്കണമെന്ന്  അദ്ദേഹം പറഞ്ഞു.
കൊച്ചി നഗരസഭയിലെ വിവിധകേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ കൂടുതല്‍ വേഗത്തില്‍ നടപ്പാക്കണം. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ കൂടുതല്‍ ഫലപ്രദമായി നടപ്പാക്കാന്‍ എംഎല്‍എമാരും മേയറും ബന്ധപ്പെട്ട നഗരസഭാ ഉദേ്യാഗസ്ഥരും ഉള്‍പ്പെട്ട പ്രതേ്യകയോഗം വിളിക്കാനും അദ്ദേഹം നിര്‍ദേശിച്ചു. സ്മാര്‍ട് സിറ്റി പദ്ധതി നടത്തിപ്പുമായും ബന്ധപ്പെട്ട് പ്രതേ്യകയോഗം വിളിക്കമെന്ന് കെ വി തോമസ് എംപി പറഞ്ഞു.
സന്‍സദ് ആദര്‍ശ് ഗ്രാമ യോജന (സാഗി) പദ്ധതിയില്‍ ചേരാനല്ലൂര്‍ പഞ്ചായത്തിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  ഉദ്ഘാടനം ഓഗസ്റ്റ് ആറിന് ഗവര്‍ണര്‍ നിര്‍വഹിക്കുമെന്നും കെവി തോമസ് എംപി പറഞ്ഞു. ജില്ലയില്‍ കോട്ടുവള്ളി, കുന്നുകര പഞ്ചായത്തുകളിലാണ് \ിലവില്‍ സാഗി പദ്ധതി നടപ്പാക്കുന്നത്.
വിദ്യാര്‍ത്ഥികള്‍ക്കായുള്ള വിജ്ഞാനവീഥി പദ്ധതിയുടെ ഭാഗമായി പുസ്തകങ്ങളും ഐപാഡുകളും നേരത്തെ വിതരണം ചെയ്തിരുന്നു. പുതിയ ഘട്ടത്തില്‍ 500 കിന്‍ഡിലുകളാണ് വിതരണം ചെയ്യുന്നത്. ഇതുവഴി ഒന്നരക്കോടിയോളം പുസ്തകകങ്ങളാണ് വിദ്യാര്‍ഥികളില്‍ എത്തുന്നത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കിടപ്പുരോഗികളുടെ പട്ടിക തയ്യാറാക്കി നല്കിയാല്‍ അധികൃതര്‍ വീടുകളിലെത്തി കിടപ്പുരോഗികള്‍ക്ക് ആധാര്‍ കാര്‍ഡ് ലഭിക്കുന്നതിനുള്ള നടപടികളെടുക്കുമെന്ന് യോഗത്തില്‍ സംസാരിച്ച അക്ഷയ പ്രൊജക്ട് മാനേജര്‍ അറിയിച്ചു.
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ജൂണ്‍ 30 വരെ 41,001 കുടുംബങ്ങള്‍ക്ക് 5,57,690 തൊഴില്‍ദിനങ്ങള്‍ നല്‍കാന്‍ സാധിച്ചുവെന്ന് പിഎയു പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അറിയിച്ചു.
കെ ജെ മാക്‌സി എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍മാര്‍, ബ്‌ളോക്കുപഞ്ചായത്ത്- ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍,  ദിശ കോ-ഓഡിനേറ്റര്‍ കെ ജി തിലകന്‍, അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ എസ് ശ്യാമലക്ഷ്മി, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു