കൊല്ലം: കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടർ അഫ്‌സാനാ പർവീണിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ ഒമ്പത് കേസുകള്‍ക്ക് പിഴ ചുമത്തി.

കരുനാഗപ്പള്ളി, ആലപ്പാട്, കെ.എസ് പുരം, നീണ്ടകര, തഴവ, തൊടിയൂർ എന്നിവിടങ്ങളിലെ പരിശോധനയിൽ നാല് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. 97 എണ്ണത്തിന് താക്കീത് നൽകി.

കൊട്ടാരക്കര,ചിതറ, കരീപ്ര, എഴുകോൺ, ഇട്ടിവ,ഉമ്മന്നൂർ, വെളിനല്ലൂർ, നെടുവത്തൂർ, മൈലം എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ അഞ്ച് കേസുകളിൽ പിഴ ഈടാക്കി.145 കേസുകൾക്ക് താക്കീത് നൽകി.

കൊല്ലം കോർപ്പറേഷൻ,
പൂതക്കുളം, തൃക്കരുവ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 47 കേസുകൾക്ക് താക്കീത് നൽകി.

പുനലൂർ താലൂക്കിലെ കരവാളൂർ,അഞ്ചൽ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ 13 കേസുകളിൽ താക്കീത് നൽകി.

പത്തനാപുരം താലൂക്കിലെ പിറവന്തൂരിൽ നടത്തിയ പരിശോധനയിൽ ഏഴ് കേസുകളിൽ താക്കീത് നൽകി.

കുന്നത്തൂരിലെ വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ 28 കേസുകൾക്ക് താക്കീത് നൽകി.