ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി സ്വച്ചതാ ഹി സേവ പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കുവാന്‍ ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ സ്വച്ചതാ രഥയാത്ര ആരംഭിച്ചു. ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി എസ് ശുഭ അധ്യക്ഷത വഹിച്ച പരിപാടിയില്‍ എ ഡി സി (ജനറല്‍) അയന പി എന്‍, എ ഡി സി (പി എ ) ജയ് പി ബാല്‍, ജില്ലാ വനിതാക്ഷേമ ഓഫീസര്‍ മിനി എസ്, ജില്ലാ ശുചിത്വ മിഷന്‍, പഞ്ചായത്ത് വകുപ്പ്, ഹരിതകേരളം, തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. രഥയാത്ര ഇന്ന് മുതല്‍ ഒക്ടോബര്‍ 2 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രയാണം നടത്തും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ശാസ്ത്രീയ മാലിന്യ സംസ്‌കരണത്തെപറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കാനുമാണ് യാത്ര സംഘടിപ്പിക്കുന്നത്.
