ജില്ലാ വനിത ശിശു വികസന ഓഫീസ്, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി, മഹിളാ ശക്തി കേന്ദ്രയുടെ നേതൃത്വത്തില്‍ ജില്ലയിലെ എല്ലാ കോളേജുകളിലും ജെന്റര്‍ സെന്‍സിറ്റൈസേഷന്‍ പരിപാടിയുടെ ഭാഗമായി നെഹറു എന്‍ജിനീയറിങ്ങ് കോളേജ്, ആര്‍ട്ടിടെക്ച്ചര്‍ കോളേജ്, ലോ കോളേജ് വിദ്യാര്‍ഥികള്‍ക്കായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
അസിസ്റ്റന്റ് കലക്ടര്‍ അശ്വതി ശ്രീനിവാസ് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ കെ കെ ചിത്രലേഖ അധ്യക്ഷയായി. ഡി.എല്‍.എസ്.എ സെക്രട്ടറിയും പാലക്കാട് ജില്ലാ സബ് ജഡ്ജുമായ വി.ജി അനുപമ മുഖ്യാതിഥിയായി. ഡോ. കെ.രാധാകൃഷ്ണന്, ജെന്‍ഡര്‍ റിസോഴ്സ് പേഴ്സണായ അഡ്വ. കെ.വിജയ ജെന്‍ഡര്‍ റിലേഷന്‍, ജെന്‍ഡര്‍ ആന്‍ഡ് ലോ എന്ന വിഷയങ്ങളില്‍ ക്ലാസ്സ് എടുത്തു. 1000 കുട്ടികള്‍ പങ്കെടുത്തു.