ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 26 മുതൽ ഒക്ടോബർ വരെ നടന്ന വാരാഘോഷത്തിൻ്റെ സമാപനവും ഗാന്ധിജയന്തി ദിനാചരണവും നഗരസഭ ചെയർപേഴ്സൺ സോണിയാഗിരി ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തിന്റെ ഭാഗമായി നഗരസഭ ചെയർപേഴ്സന്റെ നേതൃത്വത്തിൽ മാലിന്യ സംസ്കരണ പദയാത്ര നടത്തി. ഠാണാവ് ജംഗ്ഷൻ വഴി സംഘടിപ്പിച്ച പദയാത്ര പൂതക്കുളം ജംഗ്ഷനിലാണ് അവസാനിച്ചത്. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കുടുംബശ്രീ സംരംഭക യൂണിറ്റായ ക്ലീൻ ശ്രീ, ഹൈജീൻ ശ്രീ, ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങി നഗരസഭയിലെ മുഴുവൻ ശുചീകരണ തൊഴിലാളികളും പദയാത്രയിൽ അലങ്കരിച്ച 6 ശുചീകരണ വാഹനവുമായി ഠാണാവ് വഴി പൂതക്കുളത്ത് എത്തുകയും പൂതക്കുളം ബൈപാസ് റോഡിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. ശുചീകരണ പ്രവർത്തനങ്ങളിൽ ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സിലെ സോഷ്യൽ വർക്ക് വിഭാഗം വിദ്യാർത്ഥികളും എൻഎസ്എസ് വോളണ്ടിയർമാരും പങ്കെടുത്തു. തുടർന്ന് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബ്, തെരുവുനാടകം, പോസ്റ്റർ പ്രകാശനം എന്നിവ സംഘടിപ്പിച്ചു.
വൈസ് ചെയർമാൻ പി ടി ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ജിഷ ജോബി, സി സി ഷിബിൻ, ജെയ്സൺ പാറേക്കാടൻ, കൗൺസിലർമാരായ മിനി സണ്ണി, സിജു യോഹാനൻ, ഷെല്ലി വിൽസൺ, അഡ്വ. കെ ആർ വിജയ, അൽഫോൻസ തോമസ്, അഭിലാഷ് എസ്, കെ പ്രവീൺ, ബിജു, മേരിക്കുട്ടി ജോയി, കെ എസ് ലിജി, അജിത് കുമാർ, നഗരസഭ ഹെൽത്ത് സൂപ്പർവൈസർ കെ എം സൈനുദ്ദീൻ, നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി എം ഷാജി, അഭിലാഷ് ആൻ്റണി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സിനി, മനോജ്, സജിൻ, പ്രമോദ് കുമാർ, ദീപ്തി, സൂരജ് എന്നിവർ പങ്കെടുത്തു