കോട്ടയം: ഗാന്ധി ജയന്തി വാരാഘോഘോഷത്തിന്റെ ഭാഗമായി ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് കോട്ടയം ജില്ലയിലെ യു.പി. സ്‌കൂൾ വിദ്യാർഥികൾക്കായി പ്രച്ഛന്നവേഷ മത്സരവും ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി വായനാനുഭവ വിവരണ മത്സരവും സംഘടിപ്പിക്കുന്നു.
പ്രച്ഛന്ന വേഷമത്സരത്തിൽ പങ്കെടുക്കുന്നവർ ഒക്ടോബർ ഏഴിന് രാവിലെ 10നും 12നും ഇടയിൽ എടുത്ത മത്സരവേഷത്തിന്റെ ഫോട്ടോ 9496478849 എന്ന വാട്‌സ് അപ് നമ്പരിലേക്ക് ഉച്ചയ്ക്ക് 12.30നകം അയയ്ക്കണം. ഇതോടൊപ്പം വിദ്യാർഥിയുടെ പേര്, വിലാസം, ഫോൺ നമ്പർ, പഠിക്കുന്ന സ്‌കൂൾ, ക്ലാസ് എന്നീ വിവരങ്ങളും ഉൾപ്പെടുത്തണം.
മഹാത്മാ ഗാന്ധിയുടെ ആത്മകഥയുടെ വായനാനുഭവം വിവരിക്കുന്ന മൂന്നു മിനിറ്റിൽ കവിയാത്ത വീഡിയോയാണ് വായനാനുഭവ മത്സരത്തിന് പരിഗണിക്കുക. വീഡിയോ iaprdktm@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കാം. വീഡിയോ അടങ്ങുന്ന സി.ഡി ജില്ലാ ഇൻഫർമേഷൻ ഓഫീസർ, കളക്ടറേറ്റ് കോട്ടയം -686002 എന്ന വിലാസത്തിലും നൽകാം. വിദ്യാർഥിയുടെ പേര്, വിലാസം, ഫോൺ നമ്പർ, പഠിക്കുന്ന സ്‌കൂൾ, ക്ലാസ് എന്നീ വിവരങ്ങളും മെയിലിൽ ഉൾപ്പെടുത്തിയിരിക്കണം. സി.ഡിയാണ് നൽകുന്നതെങ്കിൽ ഈ വിവരങ്ങൾ എഴുതിയ കടലാസും നൽകണം. അവസാന തീയതി ഒക്ടോബർ എട്ട്. പ്രച്ഛന്ന വേഷത്തിന്റെ ഫോട്ടോയും വായനാനുഭവ മത്സരത്തിന്റെ വീഡിയോയും മൗലീകമായിരിക്കണം. വിശദവിവരത്തിന് ഫോൺ: 9496003220.