പ്രമുഖ ചരിത്രകാരന്മാരായ പ്രൊഫ. ടി.കെ. രവീന്ദ്രന്, പ്രൊഫ. എം.ജി.എസ്. നാരായണന്, പ്രൊഫ. കെ.എന്‍ പണിക്കര്‍ എന്നിവരെ ഗവര്‍ണര്‍ പി. സദാശിവം ആദരിക്കും. ജൂലൈ 12ന് വൈകിട്ട് നാലിന് തിരുവനന്തപുരം മാസ്ക്കറ്റ് ഹോട്ടലിലാണ് പരിപാടി. കേരള ചരിത്ര ഗവേഷണ കൗണ്‍സിലാണ് സംഘടിപ്പിക്കുന്നത്.
വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. പ്രൊഫ. സുരേഷ് ജ്ഞാനേശ്വരന്, പ്രൊഫ. കേശവന് വെളുത്താട്ട്, പ്രൊഫ. കെ.എന്‍. ഗണേഷ് എന്നിവര്‍ പ്രശംസാപത്രം അവതരിപ്പിക്കും.
കെ. മുരളീധരന് എം.എല്‍.എ, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്, കെ.സി.എച്ച്. ആര് ചെയര്‍പേഴ്സണ്‍ പ്രൊഫ. പി.കെ. മൈക്കിള്‍ തരകന്, ഡയറക്ടര്‍ ഹരിത വി.കുമാര്‍ എന്നിവര്‍ പങ്കെടുക്കും.
പ്രൊഫ. ടി.കെ. രവീന്ദ്രന്, പ്രൊഫ. എം.ജി.എസ്. നാരായണന്, പ്രൊഫ. കെ.എന്‍. പണിക്കര്‍ എന്നിവരുടെ അക്കാദമിക് രംഗത്തെ സംഭാവനകളെക്കുറിച്ച് രാവിലെ 9.30ന് സെമിനാര്‍ നടക്കും.
പ്രൊഫ. ടി.കെ. രവീന്ദ്രന്റെ അക്കാദമിക് രംഗത്തെ സംഭാവനകളെക്കുറിച്ച് പ്രൊഫ. സുരേഷ് ജ്ഞാനേശ്വരനും, പ്രൊഫ. എം.ജി.എസ് നാരായണന്റെ സംഭാവനകളെക്കുറിച്ച് പ്രൊഫ. കേശവന് വെളുത്താട്ടും, പ്രൊഫ. കെ.എന്‍. പണിക്കരുടെ സംഭാവനകളെ കുറിച്ച് പ്രൊഫ. കെ.എന്‍. ഗണേഷും പ്രബന്ധം അവതരിപ്പിക്കും.
