പാലക്കാട്: കാർഷിക യന്ത്രവൽക്കരണം പ്രോൽസാഹിപ്പിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന സ്മാം പദ്ധതിയിൽ സബ്സിഡി നിരക്കിൽ കാർഷിക യന്ത്രങ്ങൾ സ്വന്തമാക്കുന്നതിന് അപേക്ഷിക്കാം.
കാർഷിക ഉത്പ്പന്ന സംസ്‌കരണ / മൂല്യവർദ്ധന യന്ത്രങ്ങൾ, കൊയ്ത്തു മെതിയന്ത്രം, ട്രാക്ടറുകൾ, പവർ ടില്ലർ, ഗാർഡൻ ടില്ലർ, സ്പ്രേയറുകൾ, ഏണികൾ, വീൽബാരോ, കൊയ്ത്ത് യന്ത്രം, ഞാറ്റുനടീൽ യന്ത്രം, നെല്ലുകുത്ത് മിൽ, ഓയിൽ മിൽ, ഡ്രയറുകൾ, വാട്ടർ പമ്പ് മുതലായവ നിബന്ധനകൾക്ക് വിധേയമായി സ്ബ്സിഡിയോടുകൂടി ലഭിക്കും. കാർഷിക യന്ത്രങ്ങൾക്ക് / ഉപകരണങ്ങൾക്ക് 50 ശതമാനം വരെയും കാർഷിക ഉത്പ്പന്ന സംസ്‌കരണ / മൂല്യ വർദ്ധന യന്ത്രങ്ങൾക്ക് / ഉപകരണങ്ങൾക്ക് 60 ശതമാനം വരെയുമാണ് സാമ്പത്തിക സഹായം ലഭിക്കുക.
കൂടാതെ അംഗീകൃത കർഷക കൂട്ടായ്മകൾക്ക് ഫാം മെഷിനറി ബാങ്ക് സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 80 ശതമാനം സബ്സിഡി നിരക്കിൽ പരമാവധി 8 ലക്ഷം വരെയും, കാർഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 40 ശതമാനം സബ്സിഡി നിരക്കിലും കാർഷിക യന്ത്രങ്ങൾ വാങ്ങാം.
താൽപ്പര്യമുള്ളവർ https://agrimachinery.nic.in ൽ അപേക്ഷിക്കണം. സംശയ നിവാരണത്തിനും സാങ്കേതിക സഹായങ്ങൾക്കും അടുത്തുള്ള കൃഷി ഭവനിലോ, ജില്ലയിലെ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായോ ബന്ധപ്പെടുക. ഫോൺ: 9946043156, 9496519012, 9447625658.