കൊച്ചി: കേരള സാമൂഹ്യ സുരക്ഷാ മിഷന് മുഖേന നടപ്പാക്കിവരുന്ന ആശ്വാസകിരണം പദ്ധതി പ്രകാരം നിലവില്‍ ധനസഹായം കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ ( പരിചാരകന്/ അപേക്ഷകന്) ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളുടെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍ എന്നിവ ശിശുവികസന പദ്ധതി ഓഫീസറെ ഏല്‍പ്പിക്കണം. ഇതുവരെ ശിശുവികസനപദ്ധതി ഓഫീസര്‍/ഐസിഡിഎസ് സൂപര്‍വൈസര്‍/ അങ്കണവാടി വര്‍ക്കര്‍ എന്നിവരെ ഏല്‍പ്പിക്കാത്തവര്‍ ജൂലൈ 15 നകം ബന്ധപ്പെട്ട ശിശുവികസന പദ്ധതി ഓഫീസര്‍ക്ക് അയച്ചുകൊടുക്കണം. തുടര്‍ന്ന് ധനസഹായം അനുവദിക്കുന്നതിന് വിശദാംശങ്ങള്‍ നിര്‍ബന്ധമാണ് എന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു
