കോട്ടയം: പാലാ ജനറൽ ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ, ഇ.സി.ജി ടെക്നീഷ്യൻ, ഫാർമസിസ്റ്റ്, എക്സ്റേ ടെക്നീഷ്യൻ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനത്തിന് അഭിമുഖം നടത്തുന്നു. ലാബ് ടെക്നീഷ്യൻ, ഇ.സി.ജി ടെക്നീഷ്യൻ തസ്തികയിലേക്ക് ഒക്ടോബർ 12നും ഫാർമസിസ്റ്റ്, എക്സ്റേ ടെക്നീഷ്യൻ തസ്തികയിലേക്ക് ഒക്ടോബർ 13നും അഭിമുഖം നടത്തും. സർക്കാർ അംഗീകൃത യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും സഹിതം അതതു ദിവസം രാവിലെ 10ന് ആശുപത്രി ഓഫീസിൽ എത്തണം.