കോട്ടയം: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അക്രഡിറ്റഡ് എൻജിനീയർ നിയമനത്തിന് പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം.
സിവിൽ/അഗ്രിക്കൾച്ചർ എൻജിനീയറിങ് ഡിഗ്രിയാണ് യോഗ്യത. ഈ യോഗ്യതയുള്ളവരുടെ അഭാവത്തിൽ സിവിൽ എൻജിനീയറിങ് ഡിപ്ലോമയും( മൂന്നു വർഷം) തൊഴിലുറപ്പ് പദ്ധതി/തദ്ദേശ സ്വയംഭരണ/സർക്കാർ-അർദ്ധ സർക്കാർ/പൊതുമേഖലാ/സർക്കാർ മിഷൻ/സർക്കാർ ഏജൻസി എന്നീ സ്ഥാപനങ്ങളിൽ കുറഞ്ഞത് അഞ്ചു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ഡിപ്ലോമയും (രണ്ടു വർഷം) തൊഴിലുറപ്പ് പദ്ധതി/തദ്ദേശസ്വയംഭരണ/ സർക്കാർ-അർദ്ധ സർക്കാർ/പൊതുമേഖലാ/സർക്കാർ മിഷൻ/സർക്കാർ ഏജൻസി എന്നീ സ്ഥാപനങ്ങളിൽ കുറഞ്ഞത് പത്തു വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവരെ പരിഗണിക്കും.
താൽപര്യമുള്ളവർ ഒക്ടോബർ 23നു വൈകിട്ട് അഞ്ചിനകം യോഗ്യതയും പ്രവർത്തിപരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം അപേക്ഷ നേരിട്ടോ തപാൽ മുഖേനയോ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നൽകണം.