അതിതീവ്ര ദാരിദ്ര്യം അനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കുന്ന പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. അഞ്ചു വര്‍ഷത്തിനുള്ളില്‍ അതിതീവ്ര ദാരിദ്ര്യഠ ഇല്ലാതാക്കുകയാണ് ലക്ഷ്യം. വിവിധ കാരണങ്ങളാല്‍ സര്‍ക്കാര്‍ ക്ഷേമപദ്ധതികളില്‍ ഉള്‍പ്പെടാത്തവരെ കണ്ടെത്തുക, ഉപജീവനത്തിന് വഴി ഒരുക്കുക എന്നിങ്ങനെയാണ് പ്രവര്‍ത്തനം എന്ന് ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍ അറിയിച്ചു.
ഒന്നാം ഘട്ടത്തില്‍ വാര്‍ഡ് തലത്തില്‍ ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകള്‍ സഠഘടിപ്പിച്ച് തയ്യാറാക്കുന്ന അതിദരിദ്രരുടെ പട്ടികയില്‍ ഉളളവരുടെ വിവരം മൊബൈയില്‍ ആപ്ളിക്കേഷന്‍ വഴി ശേഖരിച്ച് തദ്ദേശ സ്വയഠഭരണ സ്ഥാപനങ്ങളുടെ അംഗീകാരം നേടും. ഇതുപ്രകാരം മൈക്രോ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതാണ് രണ്ടാഠ ഘട്ടഠ.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കലക്ടര്‍ എന്നിവരുടെ നേതൃത്വത്തിലാണ് നിര്‍വഹണ സമിതി. ദാരിദ്ര്യ ലഘൂകരണ വിഭാഗഠ പ്രോജക്ട് ഡയറക്ടറാണ് നോഡല്‍ ഓഫീസര്‍.
പദ്ധതിയുടെ തദ്ദേശ സ്വയംഭരണതല പരിശീലക പരിശീലനഠ ഒക്ടോബര്‍ 18 നുഠ പഞ്ചായത്ത്തല നോഡല്‍ ഓഫീസര്‍, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ എന്നിവര്‍ക്കുളള പരിശീലനഠ ഈ മാസഠ യഥാക്രമഠ 22, 25 തീയതികളിലുഠ കൊട്ടാരക്കര കില സി.എച്ച.ആര്.ഡി. യില്‍ നടത്തുമെന്ന് നോഡല്‍ ഓഫീസര്‍ അറിയിച്ചു.
നിര്‍വഹണ സമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാഠ കെ. ഡാനിയല്‍, ദാരിദ്ര ലഘൂകരണ വിഭാഗഠ പ്രോജക്ട് ഡയറക്ടര്‍ സയൂജ.റ്റി.കെ, ജനകീയാസൂത്രണ ഫെസിലിറ്റേറ്റര്‍ അനില്‍കുമാര്‍, ജില്ലാ പ്ളാനിഠഗ് ഓഫീസര്‍ ആമിന, ഇന്‍ഫര്‍മേഷന്‍ കേരള മിഷന് ടെക്കിനിക്കല്‍ ഓഫീസര്‍ ജെയ്മോന്, കുടുബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ അജു, എക്കണോമിസ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് ഡെപ്യൂട്ടി ഡയറക്ടര്‍ വിജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
