പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ അടിയന്തര സാഹചര്യങ്ങളില്‍ പുറമേ നിന്നുള്ള അനസ്തേഷ്യ ഡോക്ടര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തുന്നതിനായി പാനല്‍ രൂപീകരിക്കുന്നതിന് അനസ്തേഷ്യ ഡോക്ടര്‍മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് എം.ഡി അനസ്തേഷ്യ/ഡി.എന്‍.ബി അനസ്തേഷ്യ/ ഡി.എ അനസ്തേഷ്യ, ടി.സി.എം.സി രജിസ്ട്രേഷനുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരു കേസിന് 2,000 രൂപ അലവന്‍സ് ലഭിക്കും. അപേക്ഷകള്‍ ഒക്ടോബര്‍ 30ന് വൈകീട്ട് മൂന്നിനകം സൂപ്രണ്ട്, ജില്ലാ ആശുപത്രി പെരിന്തല്‍മണ്ണ, മലപ്പുറം-679322 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 04933 228279.
