കുടുംബശ്രീ ജില്ലാ മിഷന് കീഴില്‍ വിവിധ സി.ഡി.എസുകളില്‍ പ്രവര്‍ത്തിക്കുന്ന ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററുകളിലേക്ക് കമ്മ്യൂണിറ്റി കൗണ്‍സലര്‍മാരെ നിയമിക്കുന്നു. എം.എസ്.ഡബ്ല്യൂ, എം.എസ്.സി, എം.എ സൈക്കോളജിയാണ് യോഗ്യത. താത്പര്യമുള്ളവര്‍ നവംബര്‍ എട്ടിന് രാവിലെ 11ന് കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജാരവണമെന്ന് കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു.