കോട്ടയം: ജില്ലയിലെ ക്യാമ്പുകളുടെ എണ്ണം 47 ആയി. 721 കുടുംബങ്ങളിലായി 2641 അംഗങ്ങളാണുള്ളത്. 1075 പുരുഷന്മാരും 1160 സ്ത്രീകളും 406 കുട്ടികളുമാണ് ക്യാമ്പുകളിലുള്ളത്. കാഞ്ഞിരപ്പള്ളിയിൽ 20 ഉം കോട്ടയത്ത് 14 ഉം ചങ്ങനാശേരിയിൽ ഒൻപതും മീനച്ചിലിൽ നാലും ക്യാമ്പുകളാണുള്ളത്.