കോട്ടയം:രാമപുരം പഞ്ചായത്ത് ഏഴാം വാർഡിൽ നിർമ്മാണം പൂത്തീകരിച്ച ഏഴാച്ചേരി  കച്ചിറമറ്റം കുടിവെള്ള പദ്ധതി നാളെ ( ഒക്ടോബർ 24ന് ) നാടിന് സമർപ്പിക്കും. .
ഇരുപതോളം കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ പദ്ധതിയുടെ ഗുണം ലഭിക്കുക.  കിണർ വെള്ളമാണ് കുടിവെള്ള പദ്ധതിക്കായി ഉപയോഗിക്കുന്നത്.  10,000 , 20,000 ലിറ്റർ വീതം സംഭരണ ശേഷിയുള്ള രണ്ട് ടാങ്കുകളിലാണ് വെള്ളം സംഭരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് 14 ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്.
രാവിലെ 11 ന് ഏഴാച്ചേരിയിൽ നടക്കുന്ന ചടങ്ങിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബൈജു ജോൺ പുതിയിടത്തുചാലിൽ പദ്ധതി ഉദ്ഘാടനം നിർവ്വഹിക്കും. , രാമപുരം പഞ്ചായത്ത് പ്രസിഡൻ്റ് ഷൈനി സന്തോഷ്, ബ്ലോക്ക് പഞ്ചായത്തംഗം സ്മിത അലക്സ് , മറ്റ് ഗ്രാമപഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.