സ്വതന്ത്ര സോഫ്റ്റ്‌വെയർ-ഹാർഡ്‌വെയർ മേഖലയെ പ്രോൽസാഹിപ്പിക്കുന്ന അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയർ കേന്ദ്രം (ഐസിഫോസ്) വിവിധ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളിൽ സ്ത്രീകൾക്ക് തീവ്രപരിശീലനം നൽകുന്നു. വനിതാ പ്രൊഫഷണലുകൾക്ക് നഷ്ടപ്പെട്ട തൊഴിൽജീവിതം വീണ്ടെടുക്കുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം.
‘സോഫ്റ്റ്‌വെയർ ടെസ്റ്റിങ്’ ആണ് ഈ വർഷത്തെ ‘ബാക്ക്-ടു-വർക്ക് റെസിഡൻഷ്യൽ പ്രോഗ്രാമിന്റെ ആദ്യബാച്ചിൽ പരിശീലനം നടത്തുന്നത്. കാര്യവട്ടത്തെ സ്‌പോർട്‌സ്ഹബ്, ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ഐസിഫോസ് പരിശീലനകേന്ദ്രത്തിൽ നവംബർ 17 ന് പരിപാടി നടക്കും.
ആദ്യം വരുന്നവരെ ആദ്യം പരിഗണിക്കുന്ന രീതിയിൽ 25 പേർക്കാണ് പങ്കെടുക്കാൻ അവസരമുണ്ടായിരിക്കുക. ഒരാളിൽ നിന്ന് ഈടാക്കുന്ന രജിസ്‌ട്രേഷൻ ഫീസ് 1000 രൂപയാണ്.
രജിസ്റ്റർ ചെയ്യാൻ https://applications.icfoss.
അപേക്ഷിക്കേണ്ട അവസാന തീയതി: നവംബർ 10. വിശദവിവരങ്ങൾക്കായി https://icfoss.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക . 7356610110, +91 471 2700012/13, +91 9400225962 എന്നീ നമ്പറുകളിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ വിളിക്കാം.