കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ ആദ്യവാരത്തില്‍ തേനിച്ച വളര്‍ത്തലില്‍ പരിശീലനം നല്‍കുന്നു. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള കാസര്‍കോട് ജില്ലക്കാര്‍ക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന കര്‍ഷകര്‍ക്ക് 50 ശതമാനം സബ്‌സിഡി നിരക്കില്‍ തേനീച്ചക്കൂടുകള്‍ ലഭിക്കും.

ഗുണഭോക്തൃ വിഹിതം മുന്‍കൂറായി അടയ്ക്കണം. താത്പര്യമുള്ളവര്‍ ഫോട്ടോ, റേഷന്‍ കാര്‍ഡ് എന്നിവ സഹിതം ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ്, രാംനഗര്‍, ആനന്ദാശ്രമം (പി.ഒ), കാസര്‍കോട് എന്നവിലാസത്തിലോ നേരിട്ടോ അപേക്ഷിക്കണം. അവസാന തീയതി ഒക്ടോബര്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04672200585.