കൊച്ചി: കേരള സര്‍ക്കാരിന്റെ അസാപ് കേരളയിലൂടെ സെര്‍ട്ടിഫൈഡ് സോഫ്റ്റ്വെയര് ടെസ്റ്റിംഗ് പ്രൊഫഷണല്‍ ആകാന്‍ എറണാകുളം ജില്ലയില്‍ ഉടന്‍ അവസരം.
ഇന്റര്‍നാഷണല്‍ സോഫ്റ്റ്വെയര് ടെസ്റ്റിംഗ് ക്വാളിഫിക്കേഷന്‍സ് ബോര്‍ഡ് (ISTQB) അംഗീകരിച്ച ദേശീയ ബോര്‍ഡായ ഇന്ത്യന്‍ ടെസ്റ്റിംഗ് ബോര്‍ഡുമായി (ITB) ചേര്‍ന്നു അസാപ് കേരള നടത്തുന്ന ടെസ്റ്റിംഗ് കോഴ്സുകള്‍ക്ക് അഡ്മിഷന് ആരംഭിച്ചു. ISO/IEC17024 സര്‍ട്ടിഫിക്കേഷനോടുകൂടിയ അന്താരാഷ്ട്ര സെര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡായ ബ്രൈടെസ്റ്റ് സെര്ട്ടിഫിക്കേഷന്സ് നേടാന്‍ അവസരം. AiU സര്‍ട്ടിഫൈഡ് ടെസ്റ്റര്‍, SeU സര്‍ട്ടിഫൈഡ് സെലിനിയം എഞ്ചിനീയര്‍, സര്‍ട്ടിഫൈഡ് ക്ലൗഡ് ടെസ്റ്റര്‍, സര്‍ട്ടിഫൈഡ് ടെസ്റ്റര്‍ ഫൗണ്ടേഷന് ലെവല്‍ എന്നീ കോഴ്സുകളിലേക്കു കമ്പ്യൂട്ടര്‍ സയന്‍സ്/ ഐടി/ എംസിഎ ബിരുദധാരികള്‍, ഐടി പ്രൊഫഷണലുകള്‍, എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ (സെമസ്റ്റര്‍ ആറ് മുതല്‍) ( കമ്പ്യൂട്ടര്‍ സയന്‍സ്/ ഐടി)/ എംസിഎ വിദ്യാര്‍ത്ഥികള്‍ (സെമസ്റ്റര്‍ മൂന്നു മുതല്‍) / അവസാന വര്‍ഷ ബി.സി.എ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ക്ലാസുകള്‍ ഉടന്‍ ആരംഭിക്കുന്നു. പരിമിതമായ സീറ്റുകള്‍ മാത്രം. അപേക്ഷിക്കുമ്പോള്‍ എറണാകുളം ജില്ലാ തിരഞ്ഞെടുക്കുക. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ 9495999749/ 9846954436/ 9567731991/ 8301820545. രജിസ്റ്റര്‍ ചെയുവാന്‍ സന്ദര്‍ശിക്കുക https://asapkerala.gov.in/
