എറണാകുളം ജില്ലയിലെ പ്ലസ് ടു തലം വരെയുള്ള എല്ലാ സ്കൂളുകള്‍ക്കും നാളെ ചൊവ്വാഴ്ച്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. നഴ്സറി ക്ലാസുകള്‍, അംഗന്‍വാടികള്‍, സ്റ്റേറ്റ് സിലബസ്, സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎസ്ഇ സ്കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍ എന്നിവയ്ക്കെല്ലാം അവധി ബാധകമാണ്. കോളേജുകള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധിയില്ല.
സ്കൂളുകളുടെ പകരം പ്രവൃത്തിദിനം വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ അറിയിക്കും. കോളേജുകളില്‍ ഇതുവരെ നല്കിയ അവധികള്‍ക്ക് പകരം പ്രവൃത്തിദിനം സംബന്ധിച്ച് മാനേജ്മെന്റുകള്‍ക്ക് തീരുമാനമെടുക്കാനും കളക്ടര്‍ അനുമതി നല്കി.
അംഗന്‍വാടികളിലെ ജീവനക്കാര്‍ക്കും അവധിയായിരിക്കും.