ബയോബബിള്‍ സംവിധാനത്തോടെയാണ് ക്ലാസുകള്‍ക്ക് തുടക്കമായത്. കോവിഡ് ശേഷം സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ മാര്‍ഗരേഖയിലാണ് ബയോബബിള്‍ സംവിധാനം ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഒരു ക്ലാസില്‍ പഠിക്കുന്ന ആറ് മുതല്‍ 10 വരെയുള്ള കുട്ടികളുടെ കൂട്ടമാണ് ബയോബബിള്‍.

ഇവര്‍ മാത്രമാണ് പരസ്പരം അടുത്ത് ഇടപെടുകയുള്ളൂ. ഒരു പ്രദേശത്തു നിന്നും തന്നെ വരികയാണെങ്കില്‍ അവരുടെ യാത്രയടക്കം ഒരുമിച്ചായിരിക്കും. ബയോബബിളുകളില്‍ കുട്ടികളുടെ എണ്ണം പരിമിതപ്പെടുത്താം. ഒരു ക്ലാസില്‍ ഒന്നോ രണ്ടോ മൂന്നോ ബയോബബിളുകള്‍ ഉണ്ടായിരിക്കും.

പരിമിതികളുണ്ടെങ്കിലും രോഗത്തെ പ്രതിരോധിക്കാനുള്ള ഒരു മാര്‍ഗമായാണ് ബയോബബിളിനെ പ്രയോജനപ്പെടുത്തുന്നത്. പ്രൈമറി തലത്തില്‍ അധ്യാപകര്‍ കഴിയുന്നത്ര ബയോബബിളിന്റെ ഭാഗമായിട്ടുണ്ട്.