കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുളള കളമശേരി ഗവ:വനിതാ ഐടിഐയില്‍ 2021-22 അധ്യയന വര്‍ഷത്തെ പ്രവേശനത്തിന് ഇലക്‌ട്രോണിക്‌സ് മെക്കാനിക് എന്ന ട്രേഡിലേക്ക് എാതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്പര്യമുളളവര്‍ ആവശ്യമായ രേഖകള്‍ സഹിതം നവംബര്‍ അഞ്ചിന് വൈകിട്ട് നാലിന് മുമ്പ് നേരിട്ട് ഹാജരായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04842544750, 9447986145.