കാക്കനാട്: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ യുവ മാധ്യമ വിദ്യാർത്ഥികൾക്കുള്ള യുവ മാധ്യമ ക്യാമ്പ് – 2021 ഡിസംബറിൽ നടക്കും. എറണാകുളം ജില്ലയിൽ നിന്ന് 15 പ്രതിനിധികൾക്ക് ക്യാമ്പിൽ പങ്കെടുക്കാം. തൃശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ 5 പേർക്ക് വീതം ക്യാമ്പിൽ പങ്കെടുക്കാം. താല്പര്യമുള്ളവർ അതാത് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. അപേക്ഷകൾ നൽകേണ്ട അവസാന തീയതി നവംബർ 12. കൂടുതൽ വിവരങ്ങൾക്ക് : 0484 2428071, 6282173856