01.01.2000 മുതല്‍ 31.08.2021 വരെയുളള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ സീനിയോറിറ്റി നഷ്ടപ്പെടാതെ രജിസ്‌ട്രേഷന്‍ പുതുക്കാമെന്ന് ആറ്റിങ്ങല്‍ ടൗണ്‍ എംപ്ലോയിമെന്റ് എക്‌സചേഞ്ച് ഓഫിസര്‍ അറിയിച്ചു.
ഈ കാലയളവില്‍ വിവിധ കാരണങ്ങളാല്‍ 90 ദിവസത്തിനുളളില്‍ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്കും പുതുക്കാം. www.eemployment.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഹോം പേജിലെ സ്‌പെഷ്യല്‍ റിന്യൂവല്‍ ഓപ്ഷന്‍ മുഖേനയോ നേരിട്ടോ പുതുക്കാം.