പ്രൊബേഷന്‍ നിയമത്തിന്റെ ആനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ക്ക് ലഭിക്കണമെന്ന് ജില്ലാ ജഡ്ജ് ഡോ.ബി.കലാം പാഷ. കേരള നിയമസഭയുടെ ആദ്യ നിയമ വകുപ്പ് മന്ത്രിയായ ജസ്റ്റിസ് വി ആര് കൃഷ്ണയ്യരുടെ ജന്മദിനം പ്രൊബേഷന്‍ ദിനമായി ആചരിക്കുന്നതിന്റെ ജില്ലാ തല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് സായൂജ്യം റസിഡന്‍സിയില്‍ നടന്ന പരിപാടിയില്‍ ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ കെ.ആനന്ദന് അധ്യക്ഷനായി.
നല്ലനടപ്പ് നിയമത്തെക്കുറിച്ച് അഡ്വ.റസാഖ്, സംസ്ഥാന പ്രൊബേഷണന്‍ നയത്തെകുറിച്ചും വിവിധ ധനസഹായ പദ്ധതികളെകുറിച്ചും ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ കെ. ആനന്ദന്, കുറ്റവാളിയും മനശാസ്ത്രവും എന്നതിനെക്കുറിച്ച് അശോകന് നെന്മാറയും ക്ലാസെടുത്തു. പോലീസ്, വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ , ജയില്‍ ജീവനക്കാര്‍, അഭിഭാഷകര്‍ , സാമൂഹികപ്രവര്‍ത്തകര്‍ , വിദ്യാര്‍ഥികള്‍, സാമൂഹികനീതി, വനിതാ ശിശു വികസന വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ഗ്രേഡ് 2 പി സുബീഷ്, പ്രോസിക്യൂഷന് ഡെപ്യൂട്ടി ഡയറക്ടര്‍ കെ ഷീബ, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ഗ്രേഡ് 2 എസ് സജിത എന്നിവര്‍ സംസാരിച്ചു.