ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ പരവനടുക്കം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടന്ന ശിശുദിനാഘോഷം സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം പി.പി.ശ്യാമളദേവി ഉദ്ഘാടനം ചെയ്തു. ചെമ്മനാട് പഞ്ചായത്തംഗം രേണുക ഭാസ്‌കരന്‍ അധ്യക്ഷയായി. സെമിനാറില്‍ കാലാവസ്ഥാ വ്യതിയാനവും കുട്ടികളും എന്ന വിഷയത്തില്‍ എം. ഗോപാലന്‍, വെള്ളം, ശുചീകരണം, വൃത്തി എന്ന വിഷയത്തില്‍ ശോഭ എന്നിവര്‍ ക്ലാസെടുത്തു.
കാസര്‍കോട് ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ എസ്.സാജു, എം.ആര്‍.എസ് പരവനടുക്കം പ്രിന്‍സിപ്പല്‍ എം.പി. നൗഷാദ്, പ്രധമാഥ്യാപകന്‍ എം. സുരേഷ്‌കുമാര്‍, സീനിയര്‍ സൂപ്രണ്ട് കെ.വി. രാഘവന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ സി.എ ബിന്ദു സ്വാഗതവും ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ എ.ശ്രീജിത്ത് നന്ദിയും പറഞ്ഞു.