കൊച്ചി: ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ നേതൃത്വത്തില്‍ കുന്നത്തുനാട് താലൂക്കില്‍ നടന്ന താലൂക്ക്തല ജനസമ്പര്‍ക്ക പരിപാടി പരിഹാരം 2018-ല്‍ പരിഗണിച്ചത് 79 പരാതികള്‍. ഇതിനോടൊപ്പം നടന്ന ഫയല്‍ അദാലത്തില്‍ താലൂക്കില്‍ ആകെ 642 ഫയലുകള്‍ തീര്‍പ്പാക്കി. കളക്ടറേറ്റില്‍ നിന്ന് താലൂക്കിലേക്ക് റിപ്പോര്‍ട്ടിനായി അയച്ച 68 ഫയലുകളും ഇതില്‍ പെടും. ലാന്റ് റെക്കോര്‍ഡ് മെയിന്റനന്‍സ് സംബന്ധിച്ച ഫയലുകള്‍ -334, അവകാശ പോക്കുവരവ് 33, ഭൂമിയുടെ പട്ടയം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പതിവുകേസുകള്‍ – 60, പോക്കുവരവുമായി ബന്ധപ്പെട്ട 36 പരാതികള്‍, മുഖ്യമന