തൃശൂര്‍ സര്‍ക്കാര്‍ വനിതാ പോളിടെക്നിക് കോളേജില്‍ നിലവിലുള്ള ഒഴിവുകളില്‍ മൂന്നാമത്തെ സ്പോട്ട് അഡ്മിഷന്‍ നടത്തും. സംസ്ഥാന പ്രവേശന റാങ്ക് ലിസ്റ്റില്‍ ഏത് റാങ്കുള്ള വിദ്യാര്‍ത്ഥിനിക്കും സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. നവംബര്‍ 20 രാവിലെ ഒമ്പത് മുതല്‍ 10.30 വരെ കോളേജില്‍ രജിസ്ട്രേഷന്‍ നടത്താം. 11ന് റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കും. പെണ്‍കുട്ടികള്‍ക്കു ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്. ഫീസ്, കൊണ്ടുവരേണ്ട രേഖകള്‍ തുടങ്ങിയ വിവരങ്ങള്‍ക്ക്: www.gwpctsr.ac.in.
