ശ്രീകൃഷ്ണപുരം ഗവ. എന്‍ജിനീയറിംഗ് കോളേജില്‍ ഒഴിവുള്ള ഒന്നാം വര്‍ഷ ബി.ടെക് / എം.ടെക് സീറ്റുകളിലേക്ക് നാളെ (നവംബര്‍ 30) സ്പോട്ട് അഡ്മിഷന് നടത്തും. കീം 2021 റാങ്ക് ലിസ്റ്റ്, എം.ടെക് റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമേ പ്രവേശനത്തിന് അര്‍ഹതയുള്ളൂ. പ്രവേശന പരീക്ഷാ കമ്മീഷണര്‍ നല്കിയ മുന്‍ അലോട്ട്മെന്റുകള്‍ പ്രകാരം സര്‍ക്കാര്‍ / എയ്ഡഡ്/എന്‍ജിനീയറിംഗ്/ആര്‍ക്കിടക്ച്ചര്‍/ഫാര്‍മസി കോഴ്സുകളില്‍ നിലവില്‍ പ്രവേശനം നേടിയ ബി.ടെക് വിദ്യാര്‍ഥികള്‍ക്ക് എന്‍.ഒ.സി നിര്‍ബന്ധമല്ല. എന്നാല്‍ മറ്റ് സ്ഥാപനങ്ങളില്‍ നിന്നുമുള്ള ബി.ടെക് വിദ്യാര്‍ഥികള്‍ക്കും പുതിയതായി വരുന്ന എല്ലാവര്ക്കും ടി.സി/ എന്‍.ഒ.സി നിര്‍ബന്ധമാണ്. സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കുന്ന എല്ലാവരും അക്കാദമിക് യോഗ്യത, സംവരണം അഥവാ ഫീസ് ആനുകൂല്യം ബാധകമെങ്കില്‍ ബന്ധപ്പെട്ട യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ കൊണ്ടുവരണം. താത്പര്യമുള്ളവര്‍ രാവിലെ 11 നകം നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യണം. ബി.ടെക് പ്രവേശനം നേടുന്നവര്‍ സര്‍ക്കാര്‍ ഫീസായ 9,650 രൂപയും എം.ടെക് പ്രവേശനം നേടുന്നവര്‍ 11,730 രൂപയും മറ്റ് ഫീസുകളും അന്നേ ദിവസം തന്നെ അടക്കേണ്ടതാണ്. ഒഴിവുകള്‍ www.gecskp.ac.in ല്‍ പ്രസിദ്ധീകരിക്കും. ഫോണ്‍: 0466 – 2260350 / 565, 9745554255, 9447842699, 9447525135.
