42 പേര്‍ ക്യാമ്പുകളില്‍
തിരുവനന്തപുരം ജില്ലയില്‍ രണ്ട് ദിവസമായി തുടരുന്ന മഴക്കെടുതിയില്‍ പുതുതായി മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 15 കുടുംബങ്ങളിലെ 42 പേരെ ജില്ലയിലെ വിവിധ ക്യാമ്പുകളില്‍ മാറ്റിപ്പാര്‍പ്പിച്ചു.
കാട്ടാക്കട താലൂക്കിലെ വഴിച്ചാല്‍ വില്ലേജില്‍ ജെബിഎം പാരിഷ് ഹാളില്‍ തുടങ്ങിയ ക്യാമ്പില്‍ ഒമ്പത് കുടുംബങ്ങളിലെ 22 പേരുണ്ട്. നാല് പുരുഷന്‍മാരും 11 സ്ത്രീകളും ഏഴ് കുട്ടികളുമാണ് ഇവിടെയുള്ളത്.
തിരുവനന്തപുരം താലൂക്കിലെ കാലടി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ തുറന്ന ക്യാമ്പില്‍ നാല് കുടുംബങ്ങളിലെ അഞ്ച് സ്തീകളും അഞ്ച് പുരുഷന്‍മാരും രണ്ട് കുട്ടികളുമുള്‍പ്പെടെ 12 പേരെ താമസിപ്പിച്ചിട്ടുണ്ട്.
നെടുമങ്ങാട് താലൂക്കിലെ കുഴുനാട് യുപി സ്‌കൂളില്‍ രണ്ട് കുടുംബങ്ങളിലെ ഒരു പുരുഷനും മൂന്ന് സ്ത്രീകളും നാല് കുട്ടികളുമടക്കം എട്ട് പേരെ താമസിപ്പിച്ചിട്ടുണ്ട്.