അശരണരായ സ്ത്രീകള്‍ക്ക് ‘കൂട്ടായി’ ജില്ലാഭരണകൂടം
ജില്ലാ ഭരണസംവിധാനത്തിന്റെയും വനിതാ സംരക്ഷണ ഓഫീസിന്റെയും ജില്ലാ വനിതാസെല്ലിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന വനിതാ സംരക്ഷണ പദ്ധതിയായ കൂട്ടിലെ ഗുണഭോക്താക്കളായ സ്ത്രീകള്‍ക്കായി സെമിനാര്‍ സംഘടിപ്പിച്ചു. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഒറ്റയാക്കപ്പെട്ട സ്ത്രീകള്‍ക്ക് കൂട്ട് കണ്ടെത്തി നല്‍കുകയും സാമ്പത്തിക സ്വാശ്രയരാക്കുകയും ചെയ്യുന്ന പദ്ധതിയാണിത്.പദ്ധതിയില്‍ അംഗങ്ങളായവരില്‍ പുനര്‍ വിവാഹത്തിന് സന്നദ്ധത അറിയിച്ച് മുന്നോട്ട് വന്ന സ്ത്രീകള്‍ക്കായാണ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സെമിനാര്‍ നടത്തിയത്.
സെമിനാര്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ സംരക്ഷണ ഓഫീസര്‍ വി.എം സുനിത അധ്യക്ഷയായി. സബ്ജഡ്ജ് എം. ഷുഹൈബ് മുഖ്യ അതിഥിയായിരുന്നു. അഡിഷണല്‍ എസ്.പി ഹരീഷ്ചന്ദ്ര നായ്ക്, ജില്ലാ വനിതാശിശുവികസന ഓഫീസര്‍ ഷിംന, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ബിന്ദു, പ്രൊബേഷന്‍ ഓഫീസര്‍ പി. ബിജു, വനിതാസെല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഭാനുമതി തുടങ്ങിയവര്‍ സംസാരിച്ചു. ഫാമിലി കൗണ്‍സിലര്‍ രമ്യമോള്‍ നന്ദി പറഞ്ഞു.