കൊച്ചി: രാജ്യത്തെ മുഴുവന്‍ അസംഘടിത തൊഴിലാളികള്‍ക്കും ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിനായി ഇ-ശ്രം സൗജന്യ രജിസ്ട്രേഷന് സേവന കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. കൊച്ചി ഒന്നാം സര്‍ക്കിള്‍, കൊച്ചി രണ്ടാം സര്‍ക്കിള്‍ ലേബര്‍ ഓഫീസുകളില്‍ ഇ-ശ്രം രജിസ്ട്രേഷന് സ്ഥിരം കൗണ്ടറുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. കൊച്ചി കല്‍വത്തിയില്‍ കോസ്റ്റ് ഗാര്‍ഡ് ട്രെയിനിങ് സെന്ററിന് എതിര്‍വശം പ്രവര്‍ത്തിച്ചു വരുന്ന ഓഫീസുകളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ രജിസ്ട്രേഷനുളള സൗകര്യം ഉണ്ടായിരിക്കും. ഇ.എസ്.ഐ, ഇ.പി.എഫ് അംഗത്വമില്ലാത്തവരും, ആദായ നികുതി അടക്കേണ്ടാത്തവരുമായ 16 നും 59 നും ഇടയില്‍ പ്രായമുളള അസംഘടിത തൊഴിലാളികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. തൊഴിലാളികള്‍ ആധാര്‍ കാര്‍ഡ്, ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ ഫോണ്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, അവകാശിയുടെ പേര്, ജനന തീയതി എന്നിവ സഹിതം നേരിട്ട് ഹാജരാകണം. അസംഘടിത തെഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്, രണ്ടു ലക്ഷം രൂപയുടെ അപകടമരണ ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കും. ഭാവിയില്‍ എല്ലാ ആനുകൂല്യങ്ങള്‍ക്കും തിരിച്ചറിയല്‍ രേഖയായി ഈ കാര്‍ഡ് ഉപയോഗിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 8547655403, 8547655404.
