കാക്കനാട് : എറണാകുളം ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ എം. പി. കെ. ബി. വൈ / എസ്.എ.എസ് ഏജന്റുമാരുടെ കാലാവധി കഴിഞ്ഞ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റുകൾ കൈപ്പറ്റുന്നതിനായി ഏജന്റുമാരുടെ സർട്ടിഫിക്കറ്റ് ഓഫ് അതോറിറ്റി നിയമന ഉത്തരവ് മറ്റ് ആവശ്യമായ രേഖകളും അപേക്ഷയും സഹിതം ഏഴുദിവസത്തിനുള്ളിൽ ഏജന്റുമാർ മുഖേന നേരിട്ട് ഹാജരാകണം. അല്ലാത്തപക്ഷം തുക സർക്കാരിലേക്ക് വകയിരുത്തുവാന്‍ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടർ എറണാകുളം അറിയിച്ചു.
