ഇടുക്കി ജില്ലയിലെ പ്രാദേശിക വികസന പദ്ധതികളുടെ അറിവുളളടക്കവും, സാങ്കേതിക മികവും മെച്ചപ്പെടുത്തുന്നതിനും, വിശദമായ പദ്ധതി റിപ്പോര്‍ട്ടുകള്‍, പഠന റിപ്പോര്‍ട്ടുകള്‍ എന്നിവ തയ്യാറാക്കുന്നതിനുമായി രൂപീകരിച്ചിട്ടുളള ജില്ലാ റിസോഴ്സ് സെന്ററിന്റെ ഭാഗമായി പ്രവര്‍ത്തിക്കുവാന്‍ താല്പര്യമുളള പ്രൊഫഷണലുകള്‍, വിദഗ്ദ്ധര്‍, അക്കാദമിക ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ബയോഡാറ്റാ അല്ലെങ്കില്‍ സ്ഥാപനത്തിന്റെ പ്രൊഫൈല്‍ ഡിസംബര്‍ 10 നകം ജില്ലാ പ്ലാനിംഗ് ഓഫീസില്‍ നല്‍കണം.

ഇ-മെയില്‍ – dpoidk@gmail.com, വിലാസം – ജില്ലാ പ്ലാനിംഗ് ഓഫീസ്, ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് ബില്‍ഡിംഗ്, സിവില്‍ സ്റ്റേഷന്‍, കുയിലിമല, ഇടുക്കി- പിന്‍ – 685603, ഫോണ്‍ – 04862 -233010