കേരള അഡ്വക്കേറ്റ് ക്ലാർക്ക്സ് ക്ഷേമനിധി കമ്മിറ്റി അംഗങ്ങളുടെ മക്കൾക്കുള്ള പ്ലസ് ടു എൻഡോവ്മെന്റ് നിയമ വ്യവസായ മന്ത്രി പി. രാജീവ് വിതരണം ചെയ്തു.
കേരള അഡ്വക്കേറ്റ് ക്ലർക്ക്സ് വെൽഫെയർ ഫണ്ട് കമ്മിറ്റി (കെ. എ.സി.ഡബ്ല്യൂ.എഫ് സി) ചെയർമാനും നിയമ സെക്രട്ടറിയുമായ വി. ഹരി നായർ അധ്യക്ഷത വഹിച്ചു.
നിയമ വകുപ്പ് ജോയിന്റ് സെക്രട്ടറിയും കമ്മിറ്റി മെമ്പറുമായ ജിഷ. ഡി, വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയും കമ്മിറ്റി സെക്രട്ടറിയുമായ അശോക കുമാർ എ, കമ്മിറ്റി മെമ്പർമാരായ വി.കെ. രാജേന്ദ്രൻ, നസീർ കെ.കെ, കെ.ശിവപ്രകാശ്, ബി. സന്തോഷ് കുമാർ, കെ.എൽ.സി. എ ജനറൽ സെക്രട്ടറി കെ. രാജമാണിക്യം എന്നിവർ പങ്കെടുത്തു.