കാക്കനാട് : 2020-21 അധ്യയന വർഷത്തിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് അല്ലെങ്കിൽ എ വൺ നേടി പത്താം ക്ലാസ്, പ്ലസ്ടു പാസായ വിമുക്തഭടന്മാരുടെ മക്കൾക്ക് സംസ്ഥാന സൈനിക ക്ഷേമ വകുപ്പ് ക്യാഷ് അവാർഡ് നൽകുന്നു. അർഹതയുള്ളവർ ഡിസംബർ 30 ന് മുമ്പ് അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് എറണാകുളം ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0484 – 2422239