കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനായി നടപ്പാക്കുന്ന ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയുടെ മൂന്നാംഘട്ട പ്രവർത്തനങ്ങൾ ജില്ലാ കളക്ടർ ജാഫർ മാലിക്ക് വിലയിരുത്തി. പുഞ്ചത്തോട് നവീകരണം, ഡ്രൈത്തോട് പുനരുദ്ധാരണ പ്രവർത്തനങ്ങൾ എന്നിവ കളക്ടർ നേരിട്ടെത്തി പരിശോധിച്ചു.

ഡ്രൈത്തോട് പാലത്തിലെ കൾവർട്ട് പുതുക്കി പണിയുന്നതിന് ജില്ലാ കളക്ടർ ഓപ്പറേഷൻ ബ്രേക്ക് ത്രൂ സംഘത്തിന് നിർദ്ദേശം നൽകി. കെ.എസ്.ആർ.ടി.സി സ്റ്റാന്റിന് സമീപം ടി.പി. കനാൽ പാലത്തിനടിയിലെ തടസ്സങ്ങളും സംഘം പരിശോധിച്ചു. കെ.എം.ആർ.എല്ലുമായി ചർച്ച ചെയ്ത് ഇവിടെ കൾവർട്ട് പുതുക്കി പണിയുന്നതിന് നടപടി സ്വീകരിക്കും. ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ മൂന്നാംഘട്ട പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. വരും നാളുകളിൽ വെള്ളക്കെട്ടിന് സാധ്യത കുറവാണെന്ന് സംഘം വിലയിരുത്തി.

മൈനർ ഇറിഗേഷൻ സൂപ്രണ്ടിംഗ് എൻജിനീയർ ബാജി ചന്ദ്രൻ, മേജർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ഡി.സന്ധ്യ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഷൈനി വർഗ്ഗീസ് എന്നിവരും ഒപ്പമുണ്ടായിരുന്നു