ആതവനാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്കായി ഡിസംബര്‍ 18ന് ”തീറ്റപ്പുല്‍കൃഷിയും സൈലേജ് നിര്‍മ്മാണവും” എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. രാവിലെ എല്‍.എം.ടി.സി സെമിനാര്‍ ഹാളില്‍ ക്ലാസും ഉച്ചയ്ക്ക് ശേഷം താനാളൂര്‍ ഫാമില്‍ വെച്ച് സൈലേജ് നിര്‍മ്മാണത്തിലുള്ള പ്രായോഗിക പരിശീലനവുമാണ് സംഘടിപ്പിക്കുന്നത്. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഡിസംബര്‍ 16ന് അഞ്ച് മണിയ്ക്ക് മുമ്പായി 0494-296 2296, 8089293728 എന്ന നമ്പറുകളില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.