സംസ്ഥാനത്തെ 14 ജില്ലകളിലും പര്യടനം പൂര്‍ത്തിയാക്കിയ കേരള ഗ്രാന്‍ഡ് സൈക്കിള്‍ ടൂര്‍ ബേക്കല്‍ കോട്ട പരിസരത്ത് സമാപിച്ചു. ഡിസംബര്‍ നാലിന് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് തിരുവനന്തപുരത്ത് നിന്നും ഫ്ലാഗ് ഓഫ് ചെയ്ത 11 പേരടങ്ങുന്ന സംഘം 10 ദിവസം കൊണ്ട് 14 ജില്ലകളിലൂടെ 1200 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ബേക്കലില്‍ എത്തിയത്. ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ നേതൃത്വത്തില്‍ ബേക്കല്‍ കോട്ട പരിസരത്ത് നടന്ന സമാപന പരിപാടിയില്‍ സബ് കളക്ടര്‍ ഡി.ആര്. മേഘശ്രീ റാലിയെ സ്വീകരിച്ചു. ഡി.ടി.പി.സി. സെക്രട്ടറി ലിജോ ജോസഫ്, ബി.ആര് ഡി.സി. മാനേജര്‍ യു.എസ്. പ്രസാദ് എന്നിവര്‍ സംസാരിച്ചു.
