വ്യവസായ വാണിജ്യ വകുപ്പിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ തിരൂര്‍ താലൂക്ക് വ്യവസായ ഓഫീസ് താലൂക്കിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാര്‍ക്കും സെക്രട്ടറിമാര്‍ക്കും ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. ഈസ് ഓഫ് ഡൂയിങ് ബിസിനസ് നിയമങ്ങളും നടപടിക്രമങ്ങളും എന്ന വിഷയത്തിലാണ് ശില്‍പശാല സംഘടിപ്പിച്ചത്. തിരൂര്‍ സംഗമം റസിഡന്‍സിയില്‍ നടന്ന പരിപാടി കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. താനൂര്‍ നഗരസഭ ചെയര്‍മാന്‍ ഷംസുദ്ധീന്‍ അധ്യക്ഷനായി. നിറമരുതൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ഇസ്മായില്‍, മലപ്പുറം ഡിഡിപി ഓഫീസ് സൂപ്രണ്ട് സി.കെ. ഷംസുദ്ധീന്‍, കെഎസ്എസ്‌ഐഎ തിരൂര്‍ താലൂക്ക് പ്രസിഡന്റ് സിദ്ധീഖ് മുള്‍ത്താന്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ഇന്‍ ചാര്‍ജ് വി.പി. മനോജ്, തിരൂര്‍ ഉപജില്ലാ വ്യവസായ ഓഫീസര്‍ വി.പി. അബ്ദുല്‍ സലാം എന്നിവര്‍ സംസാരിച്ചു. കെഎസ്‌ഐഡിസി അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ വര്‍ഗീസ് മാലാകാരന്‍, കെ.പി.എം.ജി (പിഎംയു) മാനേജര്‍ ഇജാസ് ആലം ഖാന്‍ എന്നിവര്‍ വിഷയാവതരണം നടത്തി.