സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധനശേഖരണാര്‍ഥം 1,000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനുള്ള ലേലം ഡിസംബര്‍ 28നു റിസര്‍വ് ബാങ്കിന്റെ മുംബൈ ഓഫീസില്‍ നടക്കും. 14 വര്‍ഷ കാലാവധിയുള്ള സെക്യൂരിറ്റികളാണു ലേലം ചെയ്യുന്നത്. ലേലത്തിലേക്കുള്ള മത്സരാധിഷ്ഠിത ബിഡ്ഡുകള്‍ റിസര്‍വ് ബാങ്കിന്റെ ഇ-കുബേര്‍ സംവിധാനം വഴി 28നു രാവിലെ 10.30 മുതല്‍ 11.30 വരെയും മത്സരാധിഷ്ഠിതമല്ലാത്തവ 10.30 മുതല്‍ 11 വരെയും നല്‍കണം. ലേലം ഡിസംബര്‍ 23 ലെ എസ്.എസ്-1/396/2021 ഫിന്‍. നമ്പരായി വിജ്ഞാപനം ചെയ്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.finance.kerala.gov.in.