കൂട്ടിലങ്ങാടി-വള്ളിക്കാപറ്റ റോഡില്‍ കൂട്ടിലങ്ങാടി മുതല്‍ പടിഞ്ഞാറ്റുമുറി വരെയുള്ള ഭാഗത്ത് റോഡ് നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഡിസംബര്‍ 29 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാവുന്നത് വരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ മുണ്ടുപറമ്പ്-പനമ്പറ്റക്കടവ് പാലം-പടിഞ്ഞാറ്റുമുറി വഴി തിരിഞ്ഞുപോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

തിരൂര്‍ സെക്ഷന്റെ കീഴിലുള്ള പത്തംമ്പാട്-വട്ടത്താണി റോഡില്‍ ജനുവരി 15 വരെ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു. ആലുംചുവട്-മൂച്ചിക്കല്‍, ആലുംചുവട്-പട്ടരുപറമ്പ് റോഡുകള്‍ വഴി പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

മഞ്ചേരി പൂക്കോട്ടൂര്‍ റോഡില്‍ ഡിസംബര്‍ 31 മുതല്‍ നവീകരണ പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ പ്രവൃത്തി പൂര്‍ത്തിയാവുന്നതു വരെ വാഹന ഗതാഗതം നിരോധിച്ചു. മഞ്ചേരി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ മഞ്ചേരി – വളളുവമ്പ്രം – പൂക്കോട്ടൂര്‍ റോഡ് വഴിയും മഞ്ചേരി – മുണ്ടുപറമ്പ് ബൈപ്പാസ് – ആലത്തൂര്‍പ്പടി – പൂക്കോട്ടൂര്‍ റോഡ് വഴിയും തിരിച്ചും പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.