മത്സ്യഫെഡിന്റെ വാര്‍ഷിക പൊതുയോഗം മത്സ്യഫെഡ് ചെയര്‍മാന്‍ ടി. മനോഹരന്റെ അധ്യക്ഷതയില്‍ കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടന്നു. മത്സ്യമേഖലയിലെ വികസനം മത്സ്യസഹകരണ സംഘങ്ങളിലൂടെ എന്ന ആശയത്തിന് ഊന്നല്‍ നല്‍കി മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി മത്സ്യഫെഡ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബഡ്ജറ്റും 2020-21 സാമ്പത്തിക വര്‍ഷത്ത ഓഡിറ്റ് ചെയ്ത കണക്കുകളും മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന ജനറല്‍ മാനേജര്‍ ബി.ശിവപ്രസാദ് അവതരിപ്പിച്ചു. ഇതു പൊതുയോഗം അംഗീകരിച്ചു.
ബ്ലു എക്കോണമി, ജി.എസ്.ടി, മണ്ണെണ്ണ സബ്സിഡി, കേന്ദ്ര മത്സ്യനയം, ഉള്‍നാടന്‍ ജലാശയങ്ങളുടെ സംരക്ഷണം, മത്സ്യകാര്‍ഷിക കലണ്ടര്‍, മത്സ്യവികസനത്തിനുള്ള കേന്ദ്ര വിഹിതം പുന:സ്ഥാപിക്കുക, വേമ്പനാട് കായല്‍ വീണ്ടെടുക്കുക തുടങ്ങിയ വിഷയങ്ങള്‍ പ്രമേയങ്ങളായി മത്സ്യഫെഡ് ഭരണസമിതി അംഗം കാറ്റാടി കുമാരന്‍ അവതരിപ്പിച്ചു. സംഘം പ്രതിനിധികളുടെ ചോദ്യങ്ങള്‍ക്ക് മത്സ്യഫെഡ് ചെയര്‍മാന്‍ മറുപടി നല്‍കി. അപകടത്തില്‍ മരിച്ച മത്സ്യഫെഡിന്റെ ഭരണസമിതി അംഗം സി.കെ മജീദ് അനുസ്മരണം നടത്തി. കൂടാതെ പൊതുയോഗ കാലയളവില്‍ വിട്ടുപിരിഞ്ഞ പ്രവര്‍ത്തകര്‍ക്ക് യോഗം അനുശോചനം അര്‍പ്പിച്ചു. മത്സ്യഫെഡ് ഭരണസമിതി അംഗങ്ങളായ കെ.സി. രാജീവ്, ശ്രീവിദ്യാ സുമോദ് തുടങ്ങിയവര്‍ പങ്കെടുത്തു.