പൊതുജന സമ്പർക്കം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഫോൺ സംവിധാനം കുറ്റമറ്റതാക്കി വിദ്യാഭ്യാസ വകുപ്പ്. വകുപ്പ് പരിഷ്കരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ നിർവഹിച്ചു.

സർക്കാർ ഓഫീസ് സേവനങ്ങൾ കാലോചിതമായി പരിഹരിക്കാൻ സർക്കാർ തലത്തിൽ നടക്കുന്ന ശ്രമങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ഡേവിസ് മാസ്റ്റർ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഫ്രണ്ട് ഓഫീസ് വിപുലീകരിക്കാനും പദ്ധതിയുണ്ടെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ച  ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ പറഞ്ഞു.

ലാൻഡ് ഫോണിൽ വരുന്ന കോളുകൾ കൃത്യമായി സ്വീകരിച്ച് പൊതുജനങ്ങൾക്ക് സൗമ്യമായി മറുപടി നൽകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന തലത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ വകുപ്പ് പരിഷ്കാരത്തിന് തുടക്കമിട്ടിരുന്നു. വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസ് ജീവനക്കാരായ പി എം ബാലകൃഷ്ണൻ, ബിനു വർഗീസ്, എം ബി പ്രശാന്ത് ലാൽ, ജോഷി, തുടങ്ങിയവർ പരിപാടിക്ക്  നേതൃത്വം നൽകി.