എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ജനുവരി 8, 9 തീയതികളിൽ നടക്കുന്ന മെഗാ ജോബ് ഫെയർ ജീവിക – 2022 ൽ പങ്കെടുക്കുന്നതിന് ഉദ്യോഗാർത്ഥികൾക്ക് ജനുവരി 4 ചൊവ്വ വരെ രജിസ്റ്റർ ചെയ്യാം. ഇതുവരെ പോർട്ടലിൽ 2300 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തത്. 4000 അപേക്ഷകളും ലഭിച്ചു. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കില്ല.
വിവിധ യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾക്കു മേളയിൽ പങ്കെടുക്കാം. ഉദ്യോഗാർത്ഥികൾ www.statejobportal.kerala.gov.in എന്ന വെബ്സൈറ്റിലാണു പേരുകൾ രജിസ്റ്റർ ചെയ്യേണ്ടത്.
ജില്ലാഭരണകൂടം, ജില്ലാ പ്ലാനിംഗ് ഓഫീസ്, ജില്ല നൈപുണ്യവികസന കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസിന്റെ മേൽനോട്ടത്തിലാണ് തൃക്കാക്കര ഭാരത് മാതാ കോളേജിൽ മേള സംഘടിപ്പിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് 9207027267 എന്ന നമ്പറിൽ ബന്ധപ്പെടണം.